ന്യൂഡൽഹി: തേജസ് യുദ്ധ വിമാനത്തിന്റെ അഭ്യാസപ്രകടനത്തിനിടെ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്.
എയർ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് എടുത്ത വിഡിയോയാണ് പുറത്ത് വന്നത്. പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദീപക് മിത്തൽ, ഇന്ത്യൻ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ എന്നിവർക്കൊപ്പമുള്ള വിംഗ് കമാൻഡറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം നമൻഷ് സ്യാലിന്റെ പിതാവ് അറിയുന്നത്.
അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും.
വെള്ളിയാഴ്ച ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെയാണ് ഇന്ത്യയുടെ തേജസ് എംകെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.
BHARAT SALUTES ITS BRAVE SON
R.I.P. Wing Commander Namansh Syal.
Soar to greater heights. Watch over your motherland like you've always done great son of Bharat Maa. pic.twitter.com/oBYSegdxXe
— Rahul Shivshankar (@RShivshankar) November 21, 2025